
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. നിലവിലുണ്ടായിരുന്ന ചക്രവാതചുഴി ഈ ന്യൂനമർദത്തിൽ ലയിച്ചതോടെ വരും മണിക്കൂറുകളിൽ ഇത് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഫെബ്രുവരി 25 വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ALSO […]
The post കേരളത്തിൽ വീണ്ടും ന്യൂനമർദം; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത appeared first on Kairali News | Kairali News Live.
