
കൊച്ചിയിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരുക്കേറ്റു. മുട്ടം മെട്രോ സ്‌റ്റേഷനിൽ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ സ്വദേശി നീതുവിനാണ് കുത്തേറ്റത്. ഭർത്താവ് മഹേഷിനെ കളമശേരി മെട്രോ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ നീതു കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ മഹേഷ് നീതുവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
The post കൊച്ചിയിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരുക്ക് appeared first on Kairali News | Kairali News Live.
