
തൃശൂർ വിയ്യൂർ ജയിലിന് സമീപത്ത് വെച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ പിടികൂടി പൊലീസ്. തെങ്കാശിയിൽ നിന്ന് വാഹന പരിശോധനക്കിടെ ആണ് ബാലമുരുകനെ അന്വേഷണ സംഘം പിടികൂടിയത്. തമിഴ്നാട്ടിലെ കോടതി നടപടികൾക്കായി കൊണ്ടുപോയി തിരികെ വിയ്യൂരിലേക്ക് എത്തിക്കുന്നതിനിടെ ആണ് ബാലുമുരുകൻ തമിഴ്നാട് പൊലീസിന്റെ കണ്ണു വെട്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു സംഭവം. ജയിലിന്റെ മുമ്പിൽ മൂത്രം ഒഴിക്കാനായി നിർത്തിയപ്പോൾ കാറിൽ നിന്ന് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 50 ൽ ഏറെ […]
The post കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ പിടിയിൽ appeared first on Kairali News | Kairali News Live.
