
കൊല്ലം പത്തനാപുരത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്ത് ആണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജെസ്സി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജെസ്സിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
The post കൊല്ലം പത്തനാപുരത്ത് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണ അന്ത്യം appeared first on Kairali News | Kairali News Live.
