
കോട്ടയത്ത് ലഹരിമരുന്നിനെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി മുട്ടുചിറയിൽ വെച്ച് വൻ ലഹരിമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പിടികൂടി. പേരൂർ സ്വദേശി നാദിർഷ, ആർപ്പൂക്കര സ്വദേശി ആൽബിൻ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 140 ഗ്രാം എം.ഡി.എം.എ (MDMA) കണ്ടെടുത്തു. ജില്ലാ ഡാൻസാഫ് (DANSAF) ടീമും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ സിനിമാറ്റിക്കായ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൈകാണിച്ചിട്ടും നിർത്താതെ പോയ പ്രതികളുടെ […]
The post കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.
