
എം വിൻസെന്റ് എംഎൽഎയെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് എതിരെ രാഹുൽഗാന്ധിക്ക് പരാതി നൽകി അതിജീവിത. കോൺഗ്രസ് എംഎൽഎയുടെ ക്രൂരതകൾ തന്നെ മാനസികമായും വൈകാരികമായും തകർത്തതായി അതിജീവിതയുടെ പരാതിയിൽ പറയുന്നു. കേസിൽ വിൻസന്റിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിഷയം കോടതിയുടെ സജീവപരിഗണനയിലാണ്. ബലാത്സംഗം, ആത്മഹത്യാപ്രേരണ, വീട്ടിൽ അതിക്രമിച്ച് കടക്കൽ, സ്‌ത്രീകളുടെ അഭിമാനം തകർക്കൽ തുടങ്ങിയ ഗുരുതരക്കുറ്റങ്ങളാണ് എംഎൽഎയ്‌ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ഒമ്പതിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സ്‌ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരെ കർശനനടപടി […]
The post കോൺഗ്രസ് ധാർമിക ഉത്തരവാദിത്വം പാലിക്കണം; എം വിൻസെന്റിനെതിരെ അതിജീവിതയുടെ പരാതി appeared first on Kairali News | Kairali News Live.
