
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും പീഡനങ്ങളിലും ആശങ്ക അറിയിച്ച് പാർലമെന്റ് അംഗം ഡോ. വി. ശിവദാസൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാജ്യത്തുടനീളം ക്രിസ്തുമത വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2025 ഡിസംബർ 24, 25 തീയതികളിൽ ക്രിസ്മസ് സീസണിൽ കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡോ. ശിവദാസൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും കരോൾ […]
The post ക്രിസ്തുമതവിശ്വാസികൾ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ഡോ. വി ശിവദാസൻ എംപി പ്രധാനമന്ത്രിക്ക് കത്തെഴുതി appeared first on Kairali News | Kairali News Live.
