
വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ്. പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ നിന്നാണ് നറുക്കെടുപ്പ് നടക്കുക. വയനാട്ടിൽ പുതുചരിത്രം കുറിക്കുകയാണ് ഇടതു സർക്കാർ. കൽപ്പറ്റ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് അതിജീവിതർക്ക് കൈമാറുക. ബുധനാഴ്ച […]
The post കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് appeared first on Kairali News | Kairali News Live.
