
ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിൽ ടർക്കിഷ് കരുത്തന്മാരായ ഗലാട്ടസറെയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗ് ഇതിഹാസ ക്ലബ് ലിവർപൂൾ. ആദ്യ പാദത്തിൽ എതിരാളികളോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ലിവർപൂൾ സ്വന്തം കളിക്കളമായ ആൻഫീൽഡിൽ ഇന്ന് നടന്ന പോരാട്ടത്തിൽ എതിരാളികളെ കശക്കി എറിയുകയായിരുന്നു, കളിയുടെ ആദ്യ പകുതിയിൽ സോബോസ്ലേയിയും എകിട്ടിക്കയും ലിവർപൂളിന് വേണ്ടി എതിരാളികളുടെ വലകുലുക്കി. രണ്ടാം പകുതിയിൽ ഗ്രേവെൻബെർച്ചും സൂപ്പർതാരം മുഹമ്മദ് സലായും ലിവർപൂളിന്റെ ഗോൾ പട്ടിക തികച്ചു. […]
The post ഗലാട്ടസറെയെ തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; ബയേൺ മ്യൂണിക്കും അവസാന എട്ടിൽ appeared first on Kairali News | Kairali News Live.
