
ഒമാനിലെ ഗാർഹിക തൊഴിലാളികളുടെ അവകാശസംരക്ഷണവും തൊഴിൽ ക്രമീകരണവും ലക്ഷ്യമാക്കി ഒമാൻ സർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധിതമാക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്, കൃത്യമായ നിർണയിച്ച ജോലിസമയം, നിയന്ത്രിത അവധി അവകാശങ്ങൾ എന്നിവ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുന്നു. ഈ മാസം ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബാവൈൻ അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്കും സമാന തൊഴിൽ മേഖലകളിലുമുള്ളവർക്കുമായി രൂപപ്പെടുത്തിയ നിയന്ത്രണ ചട്ടക്കൂട് നിബന്ധനകൾ കഠിനമാക്കുന്നതിനല്ലെന്നും തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള അവകാശ […]
The post ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾക്ക് കൂടുതല്‍ കരുത്ത്; പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സര്‍ക്കാര്‍ appeared first on Kairali News | Kairali News Live.
