
സംസ്ഥാനത്ത് എൽപിജി സിലണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പും അനധികൃതമായ വകമാറ്റി ഉപയോഗിക്കലും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. മധ്യേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എൽപിജി ലഭ്യതയിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരിക്കൽ സിലണ്ടർ ബുക്ക് ചെയ്താൽ 25 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത ബുക്കിംഗ് സാധ്യമാകൂ എന്ന കേന്ദ്ര നിയന്ത്രണം നിലവിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. […]
The post ഗ്യാസ് സിലണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പിനെതിരെ കർശന നടപടി; കേന്ദ്ര നിയന്ത്രണങ്ങളിൽ ഇളവ് തേടുമെന്ന് മന്ത്രി ജി.ആർ അനിൽ appeared first on Kairali News | Kairali News Live.
