
ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സൈനിക സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു. കുവൈറ്റ് പ്രധാനമന്ത്രിയും കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും അന്തർദേശീയ രാഷ്ട്രീയ പശ്ചാത്തലങ്ങളും വിശദമായി പരിശോധിച്ചു. സൈനിക വിന്യാസങ്ങളിലുണ്ടായ മാറ്റങ്ങളും ശക്തിസമവാക്യങ്ങളിലെ വ്യതിയാനങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ യോഗത്തിൽ വിലയിരുത്തപ്പെട്ടു. പ്രധാന മന്ത്രാലയങ്ങളും സുരക്ഷാ ഏജൻസികളും പ്രവർത്തനസജ്ജമാണോ എന്ന് പരിശോധിച്ച കൗൺസിൽ, അടിയന്തര […]
The post ഗൾഫ് മേഖലയിലെ സൈനിക സമ്മർദ്ദം; സുരക്ഷ വിലയിരുത്താൻ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു appeared first on Kairali News | Kairali News Live.
