
ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടത്തിലേക്ക് ജമ്മു കശ്മീരിന്‍റെ പ്രയാണം. ആദ്യമായി കളിച്ച ഫൈനലിൽതന്നെ കിരീടം സ്വന്തമാക്കുകയെന്ന അനുപമമായ നേട്ടമാണ് ജമ്മു കശ്മീരിനെ തേടിയെത്തുന്നത്. കരുത്തരായ കർണാടകത്തിനെതിരെ അവരുടെ മണ്ണിലാണ് കശ്മീർ കിരീടത്തിലേക്ക് കുതിക്കുന്നത്. അഞ്ചാം ദിനം ലഞ്ചിന് കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലിന് 285 റൺസ് എന്ന നിലയിലാണ് കശ്മീർ. നിലവിൽ അവർക്ക് 576 റൺസിന്‍റെ ലീഡാണുള്ളത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പായതോടെ, ആദ്യ ഇന്നിംഗ്സിൽ നേടിയ ലീഡാണ് കശ്മീരിന് സ്വപ്നകിരീടം ഉറപ്പാക്കുന്നത്. Also read:എംബാപ്പെയുടെ […]
The post ചരിത്രനേട്ടത്തിലേക്ക് ജമ്മു കശ്മീർ; രഞ്ജിയിൽ ആദ്യ ഫൈനലിൽത്തന്നെ സ്വപ്ന കിരീടത്തിന് അരികെ appeared first on Kairali News | Kairali News Live.
