
അതീവ ചാഞ്ചാട്ടമുള്ള വ്യാപാരത്തിനൊടുവിൽ ഇന്ത്യൻ ഓഹരി വിപണികൾ വലിയ മാറ്റങ്ങളില്ലാതെ അവസാനിച്ചു. സെൻസെക്സ് 40 പോയിന്റ് താഴ്ന്ന് 84,233.64ൽ ക്ലോസ് ചെയ്‌തപ്പോൾ, നിഫ്റ്റി 19 പോയിന്റ് ഉയർന്ന് 25,953.85ൽ എത്തി. വ്യാപാരത്തിനിടയിൽ ശക്തമായ ഉയർച്ച-താഴ്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഒടുവിൽ വലിയ ചാഞ്ചാട്ടങ്ങളില്ലാതെ വ്യാപാരം അവസാനിപ്പിക്കുവാൻ വിപണിക്ക് സാധിച്ചു.നിഫ്റ്റി ബാങ്ക് സൂചിക 119 പോയിന്റ് ഉയർന്ന് 60,745ലും, മിഡ്ക്യാപ് സൂചിക 19 പോയിന്റ് കൂട്ടി 60,755ലും അവസാനിച്ചു. അഡ്വാൻസ്-ഡിക്ലൈൻ അനുപാതം 1:1 ആയതോടെ വിപണി വീതി നിഷ്പക്ഷ നിലയിൽ തുടർന്നു. […]
The post ചുവപ്പിൽ അവസാനിച്ചു സെൻസെക്സ്; 26,000 പോയിന്റിലേക്കു കുതിച്ച് നിഫ്റ്റി appeared first on Kairali News | Kairali News Live.
