
ജയപ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് (ജെ.എ.എല്‍) ഏറ്റെടുക്കുന്നതിനായി അദാനി എന്റര്‍പ്രൈസസിന്റെ ബിഡ് തിരഞ്ഞെടുത്തതിനെതിരെ വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ തിങ്കളാഴ്ച തള്ളി. ചെയര്‍പേഴ്‌സണ്‍ അശോക് ഭൂഷണ്‍, ടെക്‌നിക്കല്‍ അംഗം ബരുണ്‍ മിത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അപ്പീലിനു യാതൊരു പ്രാധാന്യവും ഇല്ലെന്നും അതിനാല്‍ രണ്ട് അപ്പീലുകളും തള്ളുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. വേദാന്ത ഉന്നയിച്ച കാര്യങ്ങളില്‍ യാതൊരു അടിസ്ഥാനവും കാണുന്നില്ല. ക്രെഡിറ്റര്‍മാരുടെ കമ്മിറ്റിയുടെ തീരുമാനം റെസല്യൂഷന്‍ പ്ലാനുകളുടെ സമഗ്ര വിലയിരുത്തലിന്റെ […]
The post ജെ.എ.എല്‍ ഏറ്റെടുക്കല്‍; അദാനി ഗ്രൂപ്പിന്റെ ബിഡിനെതിരെയുള്ള വേദാന്തയുടെ അപ്പീല്‍ തള്ളി appeared first on Kairali News | Kairali News Live.

