
തിരുവനന്തപുരം ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് മർദ്ദനം. ഡ്യൂട്ടി ഡോക്ടറായ ജോയ് മോനാണ് മർദ്ദനമേറ്റത്. രാത്രി 11.30 ഓടെയാണ് സംഭവം. ആര്യനാട് കാനക്കുഴി സ്വദേശികളായ മൂന്നു യുവാക്കളാണ് ഡോക്ടറെ മർദിച്ചത്. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയവരായിരുന്നു ഇവർ. ഇരുമ്പ് സ്റ്റൂൾ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ALSO READ: ഇന്‍ഡിക്കേറ്റര്‍ ഇട്ടതിനെച്ചൊല്ലി തര്‍ക്കം; കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു പരുക്കേറ്റ ജോയ് മോൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ യുവാക്കളെ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തു. updating..
The post തിരുവനന്തപുരം ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് മർദ്ദനം appeared first on Kairali News | Kairali News Live.

