
മലപ്പുറത്ത് തെങ്ങ് കടപുഴകി വീണ് സിപിഐ എം പ്രവർത്തകനായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ചേളാരി സ്വദേശി ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. സിപിഐ എം മുൻ തേഞ്ഞിപ്പലം ലോക്കൽ കമ്മറ്റി അംഗവും ഒമ്പതുവർഷം ചെനക്കലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നിലവിൽ ചെനക്കലങ്ങാടി ബ്രാഞ്ചംഗമാണ് ഗിരീഷ് കുമാർ. ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം. തേങ്ങ പറിക്കാൻ കയറിയപ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ചെനക്കലങ്ങാടി മൂത്തഞ്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം നടന്നത്. താഴെ […]
The post തെങ്ങ് കടപുഴകിവീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു appeared first on Kairali News | Kairali News Live.
