
ശനിയാഴ്ച്ച തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ വാട്ടർ ടാങ്കിൽ മൂന്ന് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ അച്ഛൻ മൂവരെയും വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ടതാകാമെന്ന സംശയം പൊലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ട്. രാവിലെ പിതാവിനൊപ്പം പുറത്തേക്ക് പോയ പെൺകുട്ടികളെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. 8, 7, 5 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത് പിതാവിനൊപ്പം അടുത്തുള്ള പലചരക്ക് കടയിൽ നിന്ന് ഭക്ഷണം വാങ്ങാൻ പോയ ശേഷം കുട്ടികളെ കാണാതായപ്പോൾ കുടുംബാഗംങ്ങൾ അന്വേഷിക്കുകയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് പൊലീസിൽ അറിയിക്കുകയുമായിരുന്നു. […]
The post തെലങ്കാനയിൽ മൂന്ന് പെൺകുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.
