
നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരും അനിശ്ചിതത്വവും തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി എം.കെ രാഘവൻ എം.പി. താൻ ഒരിടത്തും സീറ്റ് ചോദിച്ചിട്ടില്ലെന്നും എന്നാൽ തോൽക്കുന്ന സീറ്റുകൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാർട്ടി നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് രാഘവൻ വെളിപ്പെടുത്തിയത്. പാർട്ടിയിൽ സീറ്റിനായി കടുത്ത മത്സരം നടക്കുമ്പോൾ, വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങൾ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന സൂചനയാണ് എം.പിയുടെ വാക്കുകളിൽ നിഴലിക്കുന്നത്. ALSO READ : സമരങ്ങളിൽ കാഴ്ചക്കാരായവർക്ക് സീറ്റ്; ദളിത് കോൺഗ്രസിനെ അവഗണിച്ചെന്ന് ദളിത് കോൺഗ്രസ് […]
The post തോൽക്കുന്ന സീറ്റെടുത്ത് മത്സരിക്കണമെന്ന് നേതാക്കൾ പറഞ്ഞു : എം കെ രാഘവൻ എം പി appeared first on Kairali News | Kairali News Live.
