
എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തൊട്ടുപിന്നാലെ ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നിൽക്കണമെന്നും നിർദ്ദേശമുണ്ട്. പത്മ പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റ് ഔദ്യോഗിക പരിപാടികളിലും വന്ദേ മാതരം നിർബന്ധമായും ആലപിക്കണം. 1937-ൽ കോൺഗ്രസ് കമ്മിറ്റി നീക്കം ചെയ്ത നാല് വരികൾ […]
The post ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തിറക്കി appeared first on Kairali News | Kairali News Live.
