
നവി മുബൈയിൽ ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ. ആദർശ് ചന്ദ്രകാന്ത് ഭലേറാവു (21) ആണ് പൊലീസിൻ്റെ പിടിയിലായത്. ഊബർ ഡ്രൈവറായ അഹമ്മദ് (33) ആണ് കൊല്ലപ്പെട്ടത്. ക്യാബിൽ സഞ്ചരിക്കുന്നതിനിടെ കത്തി കാട്ടി കൊള്ളയടിക്കാൻ ശ്രമിച്ചതിന് പിന്നാലെ പ്രാണരക്ഷാർഥം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആദർശ് പറഞ്ഞു. ആദർശ് തൻ്റെ കാമുകിയെ കാണാൻ പോകുന്നതിനായി ഊബർ ബുക്ക് ചെയ്തിരുന്നു. യാത്രയ്ക്കിടയിൽ ഡ്രൈവർ കത്തികാട്ടി പണമപഹരിക്കാൻ ശ്രമിച്ചെന്നും പ്രാണക്ഷാർത്ഥം ഡ്രൈവറെ കീഴടക്കി അതേ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പ്രതി മൊഴി […]
The post നവി മുബൈയിൽ യാത്രക്കിടെ ഊബർ ഡ്രൈവറെ കൊലപ്പെടുത്തി; എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ appeared first on Kairali News | Kairali News Live.
