
കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ എൻ കെ റാമിനെ അഞ്ചരകണ്ടി ഡെൻ്റൽ കോളജിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഡോ റാമിനെ പുറത്താക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമാവുകയായിരുന്നു. […]
The post നിതിൻ രാജിൻ്റെ മരണം: മുൻകൂർ ജാമ്യാപേക്ഷ നൽകി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും appeared first on Kairali News | Kairali News Live.
