
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധകാർക്ക് എതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആൾക്കാർക്കെതിരെയാണ് കേസെടുത്തത്. ആശുപത്രി പ്രവർത്തനെ തടസ്സപ്പെടുത്തിയതിനും സൂപ്രണ്ടിനെ കൈയേറ്റം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവിനെത്തുടർന്ന് കുഞ്ഞ് മരിച്ചതിനെത്തുടർന്ന് കെടുത്ത പരാതിയിൽ ഡോക്ടർമാരുടെ അന്വേഷണ സംഘം മാതാപിതാക്കളായ ബിനിൽ മനോഹറിന്റെയും, എൻ രഞ്ചനയുടെയും മൊഴി എടുത്തിരുന്നു. മൂന്നംഗം ഡോക്ടർമാരുടെ സംഘം ഇന്നലെ രാത്രി നെടുമങ്ങാട് ആശുപുത്രിയിലെത്തിയാണ് […]
The post നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.
