
നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനെട്ട് പേർ മരിച്ചു. നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് പതിനെട്ട് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് തൃശ്ശൂലി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പൃഥ്വി ഹൈവേയിലെ ഗജുരിക്ക് സമീപം പുലർച്ചെ 1.15-നും 1.30-നും ഇടയിലാണ് അപകടം നടന്നത്. ബെനിഘട്ട് റോറാങ് റൂറൽ മുൻസിപ്പാലിറ്റിയിലെ ചാരൗണ്ടിക്ക് സമീപമുള്ള ചിനാധാരയിലാണ് ബസ് നദിയിലേക്ക് പതിച്ചത്. 35-ലധികം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. […]
The post നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം; നിരവധി പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.
