
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരവേളയില്‍ ക്രിക്കറ്റ് താരങ്ങള്‍ കാമുകിമാരെ ഒപ്പം കൂട്ടുന്ന പതിവിനു ഫുള്‍ സ്റ്റോപ്പിടാന്‍ ബി.സി.സി.ഐയുടെ നീക്കം. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഹാര്‍ദിക് പാണ്ഡ്യ, രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍, പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ് തുടങ്ങിയവര്‍ കാമുകിമാരുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. താരങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ടീം ബസുകളിലുമെല്ലാം കാമുകിമാര്‍ ഉണ്ടാകാറുണ്ട്. ഈ പ്രവണതയ്‌ക്കെതിരെ ആരാധകരില്‍നിന്ന് അടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് അച്ചടക്കം കര്‍ശനമാക്കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നത്. […]
The post നോ ഗേള്‍ഫ്രണ്ട് പോളിസി: കാമുകിമാരെ ഒപ്പം കൂട്ടുന്ന രീതി അവസാനിപ്പിക്കാന്‍ ബി.സി.സി.ഐ appeared first on Kairali News | Kairali News Live.

