
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ സമീർ സെൽകോവിച്ചിലൂടെ പഞ്ചാബ് ആദ്യ ഗോൾ നേടി. തുടർന്ന് 17-ാം മിനിറ്റിൽ ഒസുജി രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സിന് പന്തിനുമേൽ കൃത്യമായ നിയന്ത്രണം പുലർത്താൻ ആദ്യ പകുതിയിൽ പ്രയാസപ്പെട്ടു. സന്ദീപ് തൊടുത്ത മികച്ചൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്‌സിന് നിർഭാഗ്യമായി. 37-ാം മിനിറ്റിൽ ഡാനി റാമിറസ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ പഞ്ചാബ് 3-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ കൂടുതൽ […]
The post പഞ്ചാബ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി appeared first on Kairali News | Kairali News Live.
