
മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണം. കെഎസ്ആർടിസി ബസുകളുടെ സർവീസ് പൂർണമായും നിർത്തി വച്ചു. കണ്ണൂർ, പയ്യന്നൂർ തുടങ്ങി വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് അർദ്ധരാത്രി 12 മണിക്ക് ശേഷം ബസുകൾ സർവീസ് നടത്തിയിട്ടില്ല. കെഎസ്ആർടിസിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും, ബാങ്കിങ്, ഇൻഷുറൻസ് മേഖലകളും, വ്യവസായ സ്ഥാപനങ്ങളും പൂർണ്ണമായും നിശ്ചലമാണ്. ഈ പണിമുടക്കിനോട് പൊതുജനങ്ങളും പൂർണമായി സഹകരിക്കുകാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുള്ളതിനാലാണ് […]
The post പണിമുടക്കിനോട് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിലെ ജനങ്ങൾ; ജില്ലയിൽ പണിമുടക്ക് പൂർണം appeared first on Kairali News | Kairali News Live.
