
അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടു പേർ പയ്യോളിയിൽ പിടിയിൽ. കൊയിലാണ്ടിയ്ക്കും പയ്യോളിയ്ക്കും ഇടയിൽ ദേശീയപാതയ്ക്കരികിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം.പകൽ സമയങ്ങളിൽ ആക്രിക്കച്ചവടവും സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങുമാണ് ജോലി. തമിഴ്നാട് സ്വദേശികളായ കാർത്തികേയൻ ,കാർത്തി മുരുകേശൻ എന്നിവരാണ് പിടിയിലായത്.സംഘത്തിൽപ്പെട്ട ഒരാൾ കൂടി പിടിയിലാകാൻ ഉണ്ട്. ആൾതാമസം ഇല്ലാത്ത വീടുകൾ നോക്കിയാണ് കവർച്ച നടത്തുന്നത്. എട്ടോളം വീടുകളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതായി പയ്യോളി പോലീസിന് പറഞ്ഞു. പ്രതികൾ കഴിഞ്ഞ രണ്ടുമാസമായി ഇത്തരത്തിൽ ഇവർ […]
The post പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച; രണ്ടു പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
