
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിസ്മയങ്ങൾ സംഭവിക്കുമെന്ന് പലരും പ്രവചിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ അഞ്ച് ലക്ഷം പേർക്ക് കൂടി വീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഇന്ത്യ സഖ്യത്തെക്കുറിച്ചും രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയം ഇപ്പോൾ ഒരു വാർത്തയല്ലെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. […]
The post പാലക്കാട് ഇടതുപക്ഷത്തിന്റെ കോട്ട; ആശ സമരത്തെ പിന്തുണച്ചവരെ ഇപ്പോൾ കാണാനില്ലെന്ന് മന്ത്രി എം.ബി രാജേഷ് appeared first on Kairali News | Kairali News Live.
