
തൃശൂർ പാലപ്പിള്ളി മേഖലയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം. കുട്ടി ആനകൾ ഉൾപ്പെടെ 30ൽ ഏറെ ആനകളാണ് റബ്ബർ എസ്റ്റേറ്റുകളിൽ തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ചിമ്മിനി എസ്റ്റേറ്റിൽ എത്തിയ ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്. പാലപ്പിള്ളിയിലെ അക്കരപ്പാടി, കാരിക്കുളം എന്നിവിടങ്ങളിലാണ് ആനകള്‍ കൂട്ടമായെത്തി തമ്പടിച്ചിരിക്കുന്നത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും ആനകൾ തുടർച്ചയായി ഇറങ്ങുകയാണ്. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതേസമയം ഇത്രയേറെ ആനകൾ ഒന്നിച്ച് ജനവാസ മേഖലയിൽ […]
The post പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ തമ്പടിച്ച് 30ലേറെ കാട്ടാനകള്‍; ഭീതിയിൽ പ്രദേശവാസികള്‍ appeared first on Kairali News | Kairali News Live.
