
പാവയ്ക്ക കറിയെച്ചൊല്ലിയുണ്ടായ തർക്കത്തി മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) തല്ലിക്കൊന്നത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരം മദ്യപാനിയായ ജഗദീഷിനെ ഭാര്യ രണ്ട് മാസം മുമ്പ് ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം കുടുംബവീട്ടിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. മദ്യപിച്ചെത്തി അമ്മയുമായി ഇയാൾ വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു തർക്കം. ഇത് […]
The post പാവയ്ക്ക കറിയെച്ചൊല്ലി തർക്കം; മഹാരാഷ്ട്രയിൽ മകൻ അമ്മയെ തല്ലിക്കൊന്നു appeared first on Kairali News | Kairali News Live.
