
ആരോഗ്യകരമായ പാചക രീതികളിലേക്ക് മലയാളികൾ മടങ്ങിപ്പോകുമ്പോൾ അടുക്കളയിൽ വീണ്ടും തരംഗമാവുകയാണ് ഇരുമ്പ് പാത്രങ്ങൾ. നോൺ-സ്റ്റിക്, അലുമിനിയം പാത്രങ്ങളുടെ കടന്നുകയറ്റത്തിൽ ഇടക്കാലത്ത് പിന്തള്ളപ്പെട്ടെങ്കിലും, ഗുണമേന്മയും ആരോഗ്യഗുണങ്ങളും തിരിച്ചറിഞ്ഞ് ഇപ്പോൾ ഇരുമ്പ് ചീനച്ചട്ടികൾക്ക് പ്രിയമേറുകയാണ്. ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നതിലുപരി, ഉപയോഗിക്കുംതോറും ഗുണം കൂടുന്നതും പതിറ്റാണ്ടുകളോളം ഈടുനിൽക്കുന്നതുമാണ് ഇരുമ്പ് പാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. കൃത്രിമ കോട്ടിംഗുകൾ ഇല്ലാത്തതിനാൽ വിഷാംശങ്ങളെ ഭയപ്പെടാതെ പാചകം ചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ALSO READ : ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും […]
The post പുതിയ ഇരുമ്പ് ചീനച്ചട്ടി വാങ്ങിയോ? ഈ ഒരു കാര്യം ചെയ്തില്ലെങ്കിൽ പണി പാളും appeared first on Kairali News | Kairali News Live.
