
കൊച്ചി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556Lനമ്പർ പില്ലറിൽ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. മെട്രോ സർവീസുകൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷം, രാത്രി 11 മണിക്ക് ശേഷം രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന പൂച്ചയെ കണ്ടെത്തിയിട്ടുണ്ട്. ഫയർഫോഴ്സ്, പൊലീസ്, അനിമൽ റെസ്ക്യൂ ടീം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ രക്ഷാപ്രവർത്തനം നടന്നത്. ഹൈഡ്രോളിക് ലിഫ്റ്റിനുണ്ടായ സാങ്കേതിക തകരാറുകൾ മൂലം ആദ്യഘട്ടത്തിൽ തടസ്സപ്പെട്ട […]
The post പൂച്ച സാർ സേഫാണ്; കൊച്ചി മെട്രോ പില്ലറിലെ രക്ഷാദൗത്യം രാത്രി 11ന് പുനഃരാരംഭിക്കും appeared first on Kairali News | Kairali News Live.
