
ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചു വന്ന മൂന്നംഗ സംഘം പെരുമ്പാവൂരിൽ അറസ്റ്റില്‍. ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ, സ്വദേശികളാണ് പിടിയിലായത്. അകന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് അറസ്റ്റിലായ മൂന്നുപേരും. റോഡരികിലും വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ച് വരികയായിരുന്നു. ഇടുക്കി വെള്ളത്തൂവൽ പുത്തൻപുരക്കൽ ബിൽജിത്ത്, കോട്ടപ്പടി പ്ലാമുടി തൈപ്പറമ്പിൽ വീട്ടിൽ ജയ്ശാന്ത്, മൂവാറ്റുപുഴ വെള്ളിലാംതടത്തിൽ വിഷ്ണു വർദ്ധൻ എന്നിവരാണ് പിടിയിലായത്. ഡിസംബർ 17 മുതൽ 19 വരെയുള്ള ദിവസങ്ങൾക്കിടയിൽ പെരുമ്പാവൂർ ടൗണിലെ വിവിധ […]
The post പെരുമ്പാവൂരില്‍ ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചുവന്ന മൂന്നംഗ സംഘം അറസ്റ്റില്‍ appeared first on Kairali News | Kairali News Live.
