
പെരുമ്പാവൂർ കുറുപ്പുംപടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നവോഗോൺ സ്വദേശി റബ്ബുൽ ഇസ്ലാമിനയാണ് പിടിയിലായത്. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ വലയിലാക്കിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ നിന്ന് കഞ്ചാവുമായി കുറുപ്പംപടിയിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയിൽ […]
The post പെരുമ്പാവൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ appeared first on Kairali News | Kairali News Live.
