
തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വഞ്ചിയൂർ പോലീസ്. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ നേരത്തെ ചികിത്സയിലുണ്ടായിരുന്ന സിആർപിഎഫ് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പത്തുമണിയോടെ ജീവനക്കാരാണ് ശുചിമുറിയിൽ നിന്ന് ഏഴ് വെടിയുണ്ടകൾ കണ്ടെത്തിയത്. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്. വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ […]
The post പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ, കർശന പരിശോധനയുമായി പോലീസ് appeared first on Kairali News | Kairali News Live.
