
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം രാത്രിയുടെ മറവിൽ നഗരമധ്യത്തിൽ തള്ളിയ സംഭവത്തിൽ തിരുവനന്തപുരം നഗരസഭയ്ക്കും മേയർക്കുമെതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എംപി. വേർതിരിക്കാത്ത ടൺകണക്കിന് മാലിന്യമാണ് അപകടകരമായ രീതിയിൽ ജനവാസ മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഭക്തജനങ്ങളോടുള്ള വലിയ അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also read: സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി റിമാൻഡിൽ പൊങ്കാല നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും മേയറും കൂട്ടരും ദില്ലിയിൽ ടൂർ പോകാനാണ് താല്പര്യം കാണിച്ചത്. ഭരണസമിതി അധികാരത്തിന്റെ ആലസ്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. […]
The post പൊങ്കാല മാലിന്യം നഗരമധ്യത്തിൽ തള്ളി: മേയർക്കെതിരെ കടുത്ത വിമർശനവുമായി എ.എ റഹീം എംപി appeared first on Kairali News | Kairali News Live.
