
കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം- കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഒരുക്കുന്ന വ്യവസായ ഇടനാഴിയിലെ പ്രധാന കേന്ദ്രമാകും കെഎംഎംഎൽ. കോറിഡോർ വികസനത്തിനായി 100 കോടി രൂപ വകയിരുത്തി. അടുത്ത 15 വർഷത്തിനുള്ളിൽ അപൂർവ ധാതുക്കളുടെ പ്രധാന ഉത്പാദന കേന്ദ്രമായി കേരളം മാറും. അഞ്ചുവർഷത്തിനിടെ കമ്പനിയിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നിർവഹിക്കാൻ രണ്ട് കരാറുകൾ നിലവിൽ വന്നു. […]
The post പൊതുമേഖലയെ ലാഭത്തിലാക്കി, മത്സരക്ഷമമാക്കി; കെഎംഎംഎൽ വ്യവസായ ഇടനാഴിയുടെ പ്രധാന കേന്ദ്രമാകുമെന്ന് മന്ത്രി പി. രാജീവ് appeared first on Kairali News | Kairali News Live.
