
മലപ്പുറം പൊന്നാനിയില്‍ ഹണിട്രാപ്പില്‍ പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയ പ്രതികൾ സമാന തട്ടിപ്പ് വേറെയും നടത്തിയെന്ന് സംശയം. യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തുമാണ് അറസ്റ്റിലായിരുന്നത്. തിരൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ ഫോണ്‍ വഴിയാണ് പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച പ്രതി യുവാവിനെ പൊന്നാനിയിലെ വാടക വീട്ടിലേക്ക് ക്ഷണിച്ചു. പിന്നീട് അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 25,000 രൂപയാണ് തട്ടിയെടുത്തത്. പൊന്നാനി സ്വദേശികളായ പട്ടമാര്‍ വളപ്പില്‍ നസീമ, ഭര്‍ത്താവിന്റെ സുഹൃത്ത് കളത്തില്‍ വളപ്പില്‍ അലി എന്നിവരെ പൊന്നാനി പൊലീസാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ […]
The post പൊന്നാനിയിലെ ഹണിട്രാപ്പ്: പ്രതികൾ സമാന തട്ടിപ്പ് വേറെയും നടത്തിയെന്ന് സംശയം appeared first on Kairali News | Kairali News Live.
