
ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുരാരി തന്ത്രി പുത്തൂർ പോലീസിന്റെ പിടിയിലായി. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബു എന്ന മുരാരി തന്ത്രിയെയാണ് ഭരണിക്കാവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജ്യോത്സ്യനെ കാണാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. പൂജയുടെ ഭാഗമായി ബാധയൊഴിപ്പിക്കാനെന്ന പേരിൽ അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുറിയിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ALSO […]
The post ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി അറസ്റ്റിൽ appeared first on Kairali News | Kairali News Live.
