
കോഴിക്കോട് ബി-സോൺ കലോത്സവ വേദികളെ കലാപഭൂമിയാക്കാനാണ് എംഎസ്എഫ്-കെഎസ്യു സംഘം ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. എംഎസ് കോളേജിൽ നടന്ന ബി-സോൺ കലോത്സവത്തിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമണമാണ് എംഎസ്എഫ് അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സരോജ് ചാത്തമംഗലം പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരെയും യൂണിയൻ ഭാരവാഹികളെയും തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നുവെന്നും, എസ്എഫ്ഐ ടൗൺ ഏരിയ വൈസ് പ്രസിഡന്റിനെ ക്രൂരമായി ആക്രമിച്ചതിന് പിന്നിൽ കലോത്സവത്തെ തകർക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. എസ്എഫ്ഐ യൂണിയനുകളുള്ള കോളേജുകളിലെ വിദ്യാർത്ഥികളെയാണ് എംഎസ്എഫ് […]
The post ബി-സോൺ കലോത്സവ വേദികളെ കലാപഭൂമിയാക്കാൻ ശ്രമം; എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എം എസ് എഫ് – കെ എസ് യു അക്രമമെന്ന് ആരോപണം appeared first on Kairali News | Kairali News Live.
