
ഭിന്നശേഷി സംവരണ നിയമത്തിനായി തസ്തികകള്‍ മാറ്റിവെച്ച എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ നിയമനങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാനത്തുടനീളം അധ്യാപകര്‍ ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം ഇരുപതിനായിരത്തോളം അധ്യാപകരുടെ നിയമനാംഗീകാരം എല്ലാ ആനുകൂല്യങ്ങളോടെയും ഉറപ്പാക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറെക്കാലമായി നീണ്ടുനിന്നിരുന്ന നിയമന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായതായി അധ്യാപക സംഘടനകള്‍ വിലയിരുത്തി. അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട സര്‍വീസ് വിഷയത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു വിവിധ ജില്ലകളില്‍ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. […]
The post ഭിന്നശേഷി സംവരണ നിയമനം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം; സംസ്ഥാനത്തുടനീളം കെ.എസ്.ടി.എയുടെ ആഹ്ലാദപ്രകടനം appeared first on Kairali News | Kairali News Live.
