
മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഉപയോഗിച്ച 201 മൊബൈൽ ഫോണുകൾ പിടികൂടി. ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ജനറൽ കംപാർട്മെൻ്റിൽ മൂന്ന് ബാഗുകളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകൾ ആർപിഎഫ് പരിശോധനയ്ക്കിടെ ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർ പി എഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാഗ് ട്രെയിനിൽ എത്തിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. […]
The post മംഗലാപുരത്ത് നിന്ന് പിടിച്ചെടുത്തത് 201 മൊബൈൽ ഫോണുകൾ; പരിശോധന ശക്തമാക്കി ആർപിഎഫ് appeared first on Kairali News | Kairali News Live.
