
മഞ്ഞിൽ പുതച്ച് ഉത്തരേന്ത്യ. ജമ്മുകശ്മീരിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. ഹിമാചൽ പ്രദേശിലെ മണാലി, കസോൾ, ഷിംല എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ച ശക്തമായ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഞ്ഞു വീഴ്ച മൂലം ന്യൂയോർക്കിലേക്ക് അടക്കമുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. അതേസമയം ദില്ലിയിലെ മഴയെത്തുടർന്ന് വായു ഗുണനിലവാരത്തോത് മെച്ചപ്പെട്ടു. ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ […]
The post മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ: വിമാന സർവീസുകൾ റദ്ദാക്കി; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം appeared first on Kairali News | Kairali News Live.
