
മണിപ്പൂരിൽ വീണ്ടും അസ്വസ്ഥതയുണര്‍ത്തി കൊലപാതകം. ചുരാചന്ദ് പുരിലുണ്ടായ അക്രമ സംഭവത്തിൽ മെയ്തയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു കൊന്നു. മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നത്ജാങ് ഗ്രാമത്തിന് സമീപം വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുക്കി വിഭാഗത്തിലുള്ളവർ ഋഷികാന്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട ആളാണ്. തന്റെ ഭാര്യയെ കാണുന്നതിനായി സ്ഥലത്ത് എത്തിയപ്പോഴാണ് ഋഷികാന്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്ന് ആണ് റിപ്പോർട്ട്. ഇന്നലെയാണ് […]
The post മണിപ്പൂരിൽ വീണ്ടും സംഘർഷം; മെയ്തയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ തട്ടിക്കൊണ്ട് പോയി വെടിവെച്ചു കൊന്നു appeared first on Kairali News | Kairali News Live.
