
മമ്മൂട്ടി, മോഹൻലാല്‍ എന്നിവര്‍ ഒന്നിക്കുന്ന ‘പാട്രിയറ്റ്’ ചിത്രത്തിലെ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ഗൗരവത്തോടെ നടി നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. സാരിയാണ് നടിയുടെ വേഷം. അവരുടെ മുഖഭാവത്തില്‍ നിന്ന് ബോള്‍ഡായിട്ടുള്ള കഥാപാത്രമാണ് നയൻതാര അവതരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്നതാണ് പോസ്റ്ററിനോടൊപ്പം നടിപങ്കുവെച്ചത്. അധികാരം, വിശ്വാസം, പ്രതിരോധം എന്നിവയെക്കുറിച്ച് ചിത്രം സംസാരിക്കുമെന്നാണ് കരുതുന്നത്. മോഹൻലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം […]
The post മമ്മൂട്ടിക്കും മോഹൻലാലിനും മുന്നേ ‘നയൻ’ എത്തി: പാട്രിയറ്റിലെ ഫസ്റ്റ് ക്യാരക്ടര്‍ പോസ്റ്റർ പുറത്ത് appeared first on Kairali News | Kairali News Live.
