
മറൈൻഡ്രൈവിന് സമീപം കൊച്ചി കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മറൈൻ ഡ്രൈവിന് സമീപത്തുകൂടി നടന്നു പോയവരാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ തലയിൽ പരിക്കേറ്റ പാടുകളുണ്ടെന്നാണ് വിവരം. പൊക്കിൾകൊടിയോട് കൂടിയ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ടെന്നും പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. Also read: ഭരണനിർവഹണത്തിൽ ഡിജിറ്റൽ വിപ്ലവം; […]
The post മറൈൻ ഡ്രൈവ് കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.
