
ചെന്നൈയിൽ ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേർ അറസ്റ്റിൽ. നടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. ചെന്നൈ വളസരവാക്കത്ത് കഴിഞ്ഞ ദിവസമാണ് ആന്റി-നാർക്കോട്ടിക്സ് സൗത്ത് സംഘം പരിശോധന നടത്തിയത്. പ്രതികളിൽ നിന്ന് മെത്താംഫെറ്റാമൈനും കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. നെസപാക്കം സ്വദേശിയായ 33 വയസുള്ള വിഘ്‌നേശ്വരൻ എന്നയാളെ […]
The post മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി ചെന്നൈയിൽ പിടിയിൽ appeared first on Kairali News | Kairali News Live.
