
പ്രശസ്ത ഫിറ്റ്നസ് താരം മിലിന്ദ് സോമൻ പങ്കെടുക്കുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഹിൽ ഹൈവേ റൺ’ ഫെബ്രുവരി 22-ന് നടക്കും. ഇടുക്കിയിലെ കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള മലയോര ഹൈവേയിലാണ് ഈ മെഗാ മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഇടുക്കിയിലെ ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് ‘ഹിൽ ഹൈവേ റൺ’ നടക്കുന്നത്. കേരളത്തിന്റെ മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി നിർമ്മിച്ച പാതകളുടെ സവിശേഷതകൾ ലോകശ്രദ്ധയിൽ എത്തിക്കാനും ഈ പരിപാടി സഹായകരമാകും. […]
The post മലയോര ഹൈവേയിലൂടെ ഓടാൻ മിലിന്ദ് സോമൻ എത്തുന്നു; ‘ഹിൽ ഹൈവേ റൺ’ ഫെബ്രുവരി 22-ന് appeared first on Kairali News | Kairali News Live.
