
ഇടുക്കി മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ നിയമവിരുദ്ധമായ സാഹസിക യാത്രകളും വീണ്ടും സജീവമാകുന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപമാണ് കേരള രജിസ്ട്രേഷൻ വാഹനത്തിൽ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. കാറിന്റെ രണ്ട് ഡോറുകളിലും ഇരുന്നുള്ള ഇവരുടെ യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലമായതിനാൽ മൂന്നാറിൽ നിലവിൽ വലിയ രീതിയിലുള്ള തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിനിടയിലാണ് മറ്റുള്ളവരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. ALSO READ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ […]
The post മാട്ടുപ്പെട്ടിയിൽ നിയമം ലംഘിച്ച് യുവാക്കളുടെ സാഹസികത; വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.
